യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് നേതാവ് എ ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഭയുടെ പരാതിയില്‍ കായംകുളം പൊലീസാണ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചു, അപകീര്‍ത്തിപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കായംകുളം പൊലീസ് ഇര്‍ഷാദിനെതിരെ കേസെടുത്തത്.
ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. ഇര്‍ഷാദിന്റെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ആണെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്താനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് 'യു പ്രതിഭ ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന്' എ ഇര്‍ഷാദ് വിവാദ പ്രസ്താവന നടത്തിയത് . വാക് ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്നില പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം.
Related Articles
Discover more content you might enjoy

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും

ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Comments(0)
Join the Conversation
Please sign in to share your thoughts and engage with the community.
Sign In to CommentLoading comments...