HamiltonMalayalee
Sign In
Kerala News

നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

Kerala Reporter
നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയില്‍ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേര, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്. ബേപ്പൂരില്‍ പിവി അന്‍വര്‍ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ ജനവിധി തേടും. എലത്തൂരില്‍ ക്ലോക്ക് ആവശ്യപ്പെട്ട എകെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ലഭിച്ചത്. എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ഥി പികെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. ഫുഡ്‌ബോള്‍ ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ച കെകെ രമയ്ക്ക് ടെലിവിഷനാണ് ലഭിച്ചത്.

അഹമ്മദ് ദേവര്‍കോവിലിന് ഗ്ലാസ് ആ് ചിഹ്നം. തിരുവനന്തപുരത്തെ ഇടതു സ്വതന്ത്രന്‍ സുധീര്‍ കരമനയ്ക്ക് ക്യാമറയും എതിര്‍ സ്ഥാനാര്‍ഥി സിപി ജോണിന് കപ്പലും ചിഹ്നമായി ലഭിച്ചു. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ വി കുഞ്ഞികൃഷ്ണന് വൈദ്യുതി തൂണ്‍. പാലക്കാട് ഘഉഎ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖിന് കുടം ചിഹ്നവും ലഭിച്ചു.

Related Articles

Discover more content you might enjoy

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala News

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി

Mar 30, 2026
സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍
Kerala News

സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

Mar 30, 2026
 സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും
Kerala News

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും

Mar 30, 2026
ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ
Kerala News

ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

Mar 27, 2026
യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു
Kerala News

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

Mar 27, 2026
ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍
Kerala News

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Mar 27, 2026

Comments(0)

Join the Conversation

Please sign in to share your thoughts and engage with the community.

Sign In to Comment

Loading comments...