HamiltonMalayalee
Sign In
Kerala News

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Kerala Reporter
ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്. നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം നടക്കുക.

ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു. സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സമരത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യു എന്‍ എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്.

മിനിമം വേതനം 40000 രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നഴ്‌സുമാരുടെ സമരം. ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. നഴ്‌സുമാരുടെ സമരത്തെ കര്‍ശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യം വന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്നും പ്രഖ്യാപിച്ചു.

Related Articles

Discover more content you might enjoy

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case
Kerala News

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case

കേരളത്തിലെ മണി ലോൺഡറിങ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ഈ ഏകോപിത ഓപ്പറേഷനിൽ കേരളത്തിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തി

May 27, 2026
  ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
Kerala News

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Mar 26, 2026
 യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ 
Kerala News

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ 

Mar 26, 2026
 നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു
Kerala News

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

Mar 26, 2026
ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം
Kerala News

ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

Mar 25, 2026
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി,പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി,പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി

Mar 25, 2026

Comments(0)

Join the Conversation

Please sign in to share your thoughts and engage with the community.

Sign In to Comment

Loading comments...