ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും . ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാരത് പെട്രോളിയം തടസ്സമില്ലാത്ത ഇന്ധന വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും .അഭ്യൂഹങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയവും നല്‍കുന്ന മുന്നറിയിപ്പ്.
രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായും,നഗരത്തില്‍ 25 ദിവസമായും തുടരും. ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷവും രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ചചെയ്യുന്നതിനായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ സംഘര്‍ഷം രാജ്യത്ത് ദീര്‍ഘകാല ആഘാതത്തിന് വഴിവെക്കുമെന്നും കോവിഡിന് സമാനമായി രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
Related Articles
Discover more content you might enjoy

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case
കേരളത്തിലെ മണി ലോൺഡറിങ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ഈ ഏകോപിത ഓപ്പറേഷനിൽ കേരളത്തിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തി

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

Comments(0)
Join the Conversation
Please sign in to share your thoughts and engage with the community.
Sign In to CommentLoading comments...