ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്. സംഭാവനയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കുകളില്‍ ആയിരുന്നു അവ്യക്തത. 412ഗ്രാം സ്വര്‍ണമാണ് കൊടിമരം സ്വര്‍ണം പൂശാന്‍ സംഭവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണതിതന് ഉപയോഗിച്ചു. സംഭാവന നല്‍കിയ 23 പേരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് എടുക്കാന്‍ തെളിവുകളില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു.
ഹൈക്കോടതി നടപടിയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തു. പുനഃപ്രതിഷ്ഠ ഹൈക്കോടതി അനുമതിയോടെയെന്നും യുഡിഎഫ് കാലത്ത് ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ വേണ്ടി നടത്തിയ ശ്രമമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗംഅജയ് തറയില്‍ പറഞ്ഞു.
Related Articles
Discover more content you might enjoy

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case
കേരളത്തിലെ മണി ലോൺഡറിങ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ഈ ഏകോപിത ഓപ്പറേഷനിൽ കേരളത്തിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തി

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

Comments(0)
Join the Conversation
Please sign in to share your thoughts and engage with the community.
Sign In to CommentLoading comments...