HamiltonMalayalee
Sign In
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി,പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി

Kerala Reporter
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി,പരാതിക്കാരിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി

 ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി നീക്കി. രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് എന്‍ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എംഎം സുന്ദരേശിന്റെ ബെഞ്ച് അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല.

തുടര്‍ന്ന് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും, അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ പി വി ദിനേശനും കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. അഞ്ചോളം ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി.

Related Articles

Discover more content you might enjoy

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case
Kerala News

ED Knocks on Power's Door- Pinarayi, Riyas Homes Raided in CMRL Money Laundering Case

കേരളത്തിലെ മണി ലോൺഡറിങ് അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ഈ ഏകോപിത ഓപ്പറേഷനിൽ കേരളത്തിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തി

May 27, 2026
ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍
Kerala News

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Mar 27, 2026
  ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
Kerala News

ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ല ; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Mar 26, 2026
 യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ 
Kerala News

യു പ്രതിഭയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം: കലക്ടറോട് ഒരു മണിക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ 

Mar 26, 2026
 നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു
Kerala News

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

Mar 26, 2026
ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം
Kerala News

ഇന്ത്യയില്‍ ആവശ്യമായ ഇന്ധന ശേഖരമുണ്ട്, രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം

Mar 25, 2026

Comments(0)

Join the Conversation

Please sign in to share your thoughts and engage with the community.

Sign In to Comment

Loading comments...