HamiltonMalayalee
Sign In
Kerala News

ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

Kerala Reporter
ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകരമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

Discover more content you might enjoy

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala News

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി

Mar 30, 2026
സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍
Kerala News

സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

Mar 30, 2026
 സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും
Kerala News

സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും

Mar 30, 2026
യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു
Kerala News

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

Mar 27, 2026
ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍
Kerala News

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Mar 27, 2026
നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു
Kerala News

നിയമസഭാ തെരെഞ്ഞെടുപ്പില്‍ 890 സ്ഥാനാര്‍ഥികള്‍, 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

Mar 27, 2026

Comments(0)

Join the Conversation

Please sign in to share your thoughts and engage with the community.

Sign In to Comment

Loading comments...