സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് രാഹുലും പ്രിയങ്കയും ഇന്ന് എത്തും

പ്രധാനമന്ത്രി കേരളത്തില്‍ എത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുല്‍ ഉദ്ഘാടനം ചെയ്യും.
ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന് തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്ന് എത്തും. ഏപ്രില്‍ 2 ന് പ്രചാരണത്തിനായി പ്രിയങ്ക പാലക്കാട് എത്തും. കോട്ട മൈതാനത്തില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. കേരളത്തിലെ താരപ്രചാരകരില്‍ ഒരാളായ പ്രിയങ്ക കൂടി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍തൂക്കം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
നാളെയാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പത്തനംതിട്ട ജില്ലയില്‍ എത്തുന്നത്. നേരത്തെ സോണിയാഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനം മാറ്റിവെച്ചിരുന്നു. അടൂര്‍ ആറന്മുള നിയോജകമണ്ഡലങ്ങളില്‍ രാഹുലിന്റെ റോഡ്‌ഷോയും ഉണ്ടാകും.
Related Articles
Discover more content you might enjoy

സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടര്‍ വിഹിതം 66 ശതമാനമാക്കി ഉയര്‍ത്തി,സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍, 40 ശതമാനം വോട്ടര്‍മാര്‍

ഇന്നുമുതല്‍ വേനല്‍ മഴ, കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ അധിക്ഷേപം; ലീഗ് നേതാവ് ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു

ചര്‍ച്ച പരാജയം, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തില്‍

Comments(0)
Join the Conversation
Please sign in to share your thoughts and engage with the community.
Sign In to CommentLoading comments...